2011 ജനുവരി 10, തിങ്കളാഴ്‌ച

പ്രപഞ്ചസത്യം

പ്രപഞ്ചത്തില്‍ കാണുന്ന പലതും ഒരുകാലത്ത് നമുക്ക് വിസ്മയങ്ങളായിരുന്നു. മാനത്ത് നോക്കുമ്പോള്‍ നീല നിറത്തിലുള്ള പുതപ്പ് വിരിച്ചപോലെ കാണുന്നതെന്താണ്? കുളത്തിലെ വെള്ളത്തിന്‌ കാണുന്ന പച്ചനിറവും കടലിലെ വെള്ളത്തിനു കാണുന്ന നീല നിറവും, എന്ന് വേണ്ട മഴയും, കാറ്റും, നിലാവും എന്തിനു സൂര്യന്‍ ഉദിക്കുന്നത് പോലും ഒരു കാലത്ത് അത്ഭുതമായിരുന്നു. ശാസ്ത്രം ഇന്ന് പലതും നമുക്ക്‌ വ്യക്തമാക്കി തന്നു. നൈട്ട്രജനും മറ്റു പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം കടന്നു വരുമ്പോള്‍ താരതമ്യേന തരംഗദൈര്ഘ്യം കുറഞ്ഞ നീല നിറം അന്തരീക്ഷത്തില്‍ തട്ടി പ്രതിഫലിക്കുന്നു.

നമ്മള്‍ ഓരോരുത്തരും ശാസ്ത്ര ബോധം ഉള്ളവരായിരിക്കണം. ഓരോ സംഭവവും കാണുമ്പോള്‍ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? ശാസ്ത്രത്തില്‍ ബിരുധമുള്ളത് കൊണ്ടോ, ശാസ്ത്രജ്ഞാപദവിയുള്ളത് കൊണ്ടോ ഒരാള്‍ക്ക്‌ ശാസ്ത്രബോധം ഉണ്ടായി കൊള്ളണമെന്നില്ല. ഇത് രണ്ടും ഇല്ലാത്തവരിലും ശാസ്ത്രബോധം ഉള്ളവര്‍ ഉണ്ട് താനും. യുക്തി, ബുദ്ധി, പരീക്ഷണം, നിരീക്ഷണം, നിഗമനം തുടങ്ങിയവയുടെ സമ്മേളനമാണ് ശാസ്ത്രം. ശാസ്ത്രത്തിന്റെ ഒരു പ്രത്യേകത അതിനു അടിസ്ഥാന ഗ്രന്ഥങ്ങളോ വിശ്വാസ പ്രമാണങ്ങളോ ഇല്ല എന്നുള്ളത് തന്നെയാണ്. ഏതു സിദ്ധാന്തവും തിരുത്തലുകള്‍ക്ക് വിധേയമാണ്. അതാണ്‌ വളര്‍ച്ചയുടെ രഹസ്യം. അരീസ്റൊട്ടിലിന്റെ സിദ്ധാന്തങ്ങളെ ഗലീലിയോയ്ക്ക് തിരുത്താന്‍ സ്വാതന്ത്ര്യമുണ്ട്. ന്യൂട്ടന്റെ സിദ്ധാന്തത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഐസ്ടീനു അവകാശമുണ്ട്. ഉപകരണങ്ങളുടെ പരിഷ്കരണത്തിനൊത്ത് പുതിയ പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊത്തു, അറിവുകള്‍ തിരുത്താനും പരിഷ്കരിക്കാനും സ്വാതന്ത്ര്യമുള്ളത് കൊണ്ടാണ് ശാസ്ത്രം വളരുന്നത്, സാങ്കേതിക വിദ്യകള്‍ വികസിക്കുന്നത്, ജീവിതം കൂടുതല്‍ സുഖകരമാവുന്നത്.കണ്ണും കാതും കൂര്‍പ്പിച്ചു നമ്മുടെ ഭൂമിയെ നിരീക്ഷിച്ചാല്‍ നമുക്ക്‌ ശാസ്ത്രം പഠിക്കാം.
അണുസംയോജനം എന്ന പ്രക്രിയ ആണ് സൂര്യനില്‍ സദാ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതായത് ഹൈഡ്രജന്‍ അണു ഹീലിയം അണു ആയി നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭൂമി മണിക്കൂറില്‍ 1700km വേഗത്തില്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങി കൊണ്ടിരിക്കുകയാനെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? അതെ പോലെ ഒരു സെക്കണ്ടില്‍ 30 KM വേഗത്തില്‍  അത് സൂര്യന് ചുറ്റും കറങ്ങുന്നു.
നമ്മുടെ ഭൂമിയുടെ വലുപ്പത്തെ കുറിച്ച് നിങ്ങള്‍ക്ക്‌ ഏകദേശധാരണയുണ്ടോ? മുന്നൂറു മീറ്റര്‍ വ്യാസത്തിലാണ് നമ്മുടെ സൌരയൂഥം എങ്കില്‍ കേവലം 1.3cm  മാത്രം ആയിരിക്കും നമ്മുടെ ഭൂമിയുടെ വലുപ്പം. ഇത് സൌരയൂധവും ഭൂമിയും തമ്മില്‍ താരതമ്യം ചെയ്യുംബോഴാണ്. നമ്മുടെ ഗാലക്സിയായ ആകാശഗംഗയിലെ 30,000 കോടി നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രം മാത്രമാണ് സൂര്യന്‍. ഇപ്പോള്‍ ആകാശഗംഗയിലെ ഭൂമിയുടെ വലുപ്പത്തെക്കുറിച്ചു ആലോചിക്കാന്‍ പറ്റുന്നുണ്ടോ?  ആകാശഗംഗപോലെ എത്ര ഗാലക്സികള്‍ ഉണ്ടെന്നു അറിയാമോ? കൃത്യമായ കണക്ക് ഇതുവരെ കണ്ടുപിടിച്ചില്ല. പുതിയ പുതിയ ഉപകരണം കണ്ടെതുന്നതിനനുസരിച്ചു കണ്ടെത്തുന്ന ഗാലക്സികളുടെ എണ്ണം വര്‍ധിക്കുന്നു. എന്നാലും 10,000 കോടിയിലധികം ഗാലക്സികള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ പ്രപഞ്ചത്തെകുറിച്ചു നിങ്ങള്ക്ക് ആലോചിക്കാന്‍ പറ്റുന്നെങ്കില്‍ നിങ്ങളുടെ മനസ്സ്‌ അത്രയ്ക്ക് വലുതാണെന്ന് വേണം കരുതാന്‍. ഇത് പോലെ ധാരാളം പ്രപഞ്ചങ്ങള്‍ ഉണ്ട്ടയിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാലോ? ഇത്രയും വലിയ പ്രപഞ്ചത്തില്‍ ഭൂമിക്ക് യാതൊരുവിധ പ്രാധാന്യവും ഇല്ല എന്ന് മനസ്സിലാക്കാം. പ്രപഞ്ചത്തില്‍ തുലോം തുച്ചമായ്‌ ഭൂമിയില്‍ അവിടെയുള്ള മറ്റനേകം ജീവജാലങ്ങളില്‍ ഒന്നുമാത്രമായ മനുഷ്യരും അവരുടെ മനസ്സിലുള്ള മതത്തിനു എന്ത് പ്രാധാന്യം! ഇനി ഇതെല്ലാം ദൈവം സൃഷ്ട്ച്ചതാണെന്നു വിശ്വസിച്ചാല്‍ തന്നെ കോടിക്കണക്കിന് നക്ഷത്രങ്ങളും ഗാലക്സികളും ഉള്ള ഈ പ്രപഞ്ചത്തില്‍ നിസ്സാരമായ  ഭൂമിയിലെ നിസ്സരന്മാരായ മനുഷ്യരില്‍ മാത്രം ദൈവത്തിനു എന്തേ പ്രത്യേക സ്നേഹം?

നമ്മുടെ സുന്ദരമായ ഭൂമിയില്‍ മാത്രമെ ഉള്ളുവോ ജീവന്റെ തുടിപ്പ്?  ഭൂമിയുടെ ചരിവും, സൂര്യനില്‍ നിന്നുള്ള ദൂരവും അന്തരീക്ഷവും എല്ലാം ഭൂമിയില്‍ ജീവന്‍ ഉടലെടുക്കാന്‍ സഹായിച്ചു. മറ്റേതെങ്കിലും സാഹചര്യമുള്ള മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ വേറെ തരത്തിലുള്ള ജീവന്‍ ഉടലെടുക്കാനുള്ള സാഹചര്യം തള്ളിക്കളയാന്‍ പറ്റില്ല.

നമ്മുടെ ഭൂതകാലത്തിലേക്ക് നമുക്ക് നോക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ നന്നായിരിക്കും അല്ലെ. നമ്മുടെ തെറ്റുകള്‍ നമുക്ക് ശരിയാക്കാമല്ലോ. എന്നാല്‍ നിങ്ങള്‍ ആകാശത്തിലേക്ക് നോക്കുംബോള്‍ കാണുന്നത് മുഴുവന്‍ ഭൂതകാലമാണ്. ആകാശത്ത് കാണുന്ന നക്ഷത്രങ്ങള്‍ പലതും ഇന്ന് അവിടെ ഇല്ല. പലതും നമ്മള്‍ കാണുന്നുമില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വളരെ അകലെയുള്ള നക്ഷത്രങ്ങളില്‍ നിന്നും പ്രകാശം സഞ്ചരിച്ചു നമ്മുടെ അരികിലെത്താന്‍ സമയം എടുക്കുന്നത് കൊണ്ടാണ്. നമ്മുടെ ഏറ്റവും അടുത്തുള്ള ചന്ദ്രനില്‍ നിന്നും പ്രകാശം സഞ്ചരിച്ചു നമ്മുടെ കണ്ണുകളില്‍ എത്തുവാന്‍ ഒരു സെക്കന്‍ഡ്‌ സമയം എടുക്കും, അതായത് നമ്മള്‍ കാണുന്ന ചന്ദ്രന്‍ ഒരു സെക്കന്‍ഡ്‌ മുന്‍പേ  ഉള്ളതാണ്. അത് പോലെ സൂര്യന്‍ 8 മിനുറ്റ് മുന്‍പേ ഉള്ളതാണ്. മറ്റു നക്ഷത്രങ്ങള്‍ എത്രയോ പ്രകാശവര്ഷം (പ്രകാശം ഒരു വര്ഷം സഞ്ചരിക്കാനുള്ള സമയം) മുന്പെയുള്ളതാണ്.
അത്ഭുതകരമായ്‌ ഈ പ്രപഞ്ചത്തില്‍ ജനിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു മഹാ ഭാഗ്യമാണ്. ഈ ജീവിതം മതത്തിന്റെയും, ജാതിയുടെയും, ദൈവത്തിന്റെയും പിന്നില്‍ തളച്ചിടാതെ, മനുഷ്യനെ പോലെയുള്ള മറ്റു സഹജീവികളോടും, ഈ പ്രകൃതിയോട് തന്നെയും സഹവര്‍ത്തിത്വത്തോടെ ശാസ്ത്ര ബോധമുള്ള ജീവിയായ്‌ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം.

Ref: നക്ഷത്രങ്ങളുടെ ജാലകം (സി.രാമചന്ദ്രന്‍)

2010 ഡിസംബർ 13, തിങ്കളാഴ്‌ച

The Expatriate

Rays of dawn made the desert an ember
As the heart of an early expatriate
Who, came here leaving the heaven
With the heart as an ember in oven.

Noon made the desert a furnace
And the mind of his was vigorous
With a fire within him burning
Ready to do whatever he was given.

Night dressed like the women in Arabia
Moonlight on desert made his head grey
He didn’t knew that ages were passing
He and camel were lonely in the desert.

2010 ഡിസംബർ 12, ഞായറാഴ്‌ച

A mail to a friend

Waiting for you from dawn till dusk
Thinking you may come online,
In the busy moving life of this world
I know things are going smoothly.

Even I'm busy, running here and there
But now I'm lonely, in this desert
Looking time to sit idle and watch stars,
Who will be watching my solitude!

Nothing heard from your side,
Eager to hear about the courses
Hope in the classes you are the
Best teacher in this world.

Scribbling in the mail and don't
Take this as a poem, since I
Don't know to write the poem
Which has feelings and meaning